ഹദീസ്
ഇബ്നുമസ്‌ഊദ് (റ) പറയുന്നു: ഒരു മനുഷ്യൻ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങൾ ചെയ്ത കുറ്റങ്ങൾക്ക് ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തന്റെ പ്രവർത്തനങ്ങൾ നന്നാക്കിത്തീർത്തെങ്കിൽ കിരാതയുഗത്തിൽ പ്രവർത്തിച്ച തെറ്റുകൾക്ക് അവനെ ശിക്ഷിക്കുകയില്ല. ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തെറ്റ് പ്രവർത്തിച്ചുകൊണ്ടിരുന്നെങ്കിലോ മുമ്പ് ചെയ്ത തെറ്റുകൾക്കും പിൽക്കാലങ്ങളിൽ ചെയ്ത തെറ്റുകൾക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്.
(ബുഖാരി. 6921)
No comments:
Post a Comment