അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: സ്വന്തം വീടുകള്‍ നിങ്ങള്‍ ശ്മശാനമാക്കി മാറ്റരുത്. (അവിടെ ഖുര്‍ആന്‍ പാരായണം നടത്തണം) നിശ്ചയം, ബഖറ സൂറത്ത് ഓതുന്ന ഭവനത്തില്‍ നിന്ന് പിശാച് പുറപ്പെട്ടുപോകും.(വിവിധ ആശയങ്ങളും വിഷയങ്ങളും ഉള്‍ക്കൊണ്ടതുകൊണ്ടും പിശാചിന്‍റെ കുതന്ത്രങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളതുകൊണ്ടും പിശാചിന് ഏറ്റവും വിഷമം ഉണ്ടാക്കിത്തീര്‍ക്കുന്ന ഒരു സൂറത്താണത്. തന്നിമിത്തം പാരായണം ചെയ്യപ്പെടുമ്പോള്‍ അതിന്‍റെ ബര്‍ക്കത്തുകൊണ്ട് പിശാച് ഒഴിഞ്ഞുമാറുന്നതാണ്).
(മുസ്ലിം)
No comments:
Post a Comment