:عن مالك بن دينار أنه
دخل عليه لص، فما وجد ما يأخذ. فناداه مالك: لم تجد شيئا من الدنيا، فترغب في شيئ من الآخرة؟ قال: نعم، قال: توضأ و صل ركعتين. ففعل ثم جلس و خرج الى المسجد. فسئل من ذا؟ قال: جاء ليسرق فسرقناه.
ഒരിക്കൽ ബഹുമാനപ്പെട്ട മാലിക് ബ്നു ദീനാറിന്റെ വീട്ടിൽ കള്ളൻ കയറി, പക്ഷെ, മോഷ്ടിക്കാൻ പറ്റിയ യാതൊന്നും അവിടെ കണ്ടില്ല. ഇത് കണ്ട മാലിക് അവനെ വിളിച്ചു ചോദിച്ചു:
ദുൻയാവിലേക്ക് പറ്റുന്ന യാതൊന്നും തനിക്ക് കിട്ടിയില്ല അല്ലെ, എന്നാൽപ്പിന്നെ പരലോകത്തേക്ക് ആവശ്യമുള്ള വല്ലതും കിട്ടിയാൽ എടുക്കുമോ?
കള്ളൻ: ആ എടുക്കും.
...എങ്കിൽ വുളു ഉണ്ടാക്കി രണ്ട് റക്അത്ത് നമസ്കരിക്കൂ.
കള്ളൻ അപ്രകാരം ചെയ്തു അവിടെ ഇരുന്നു, പിന്നെ അവർ പള്ളിയിലേക്ക് പോയി. ഇതാരാണ് കൂടെ ? ജനങ്ങൾ തിരക്കി. അപ്പോൾ മാലിക് പറഞ്ഞു:
അവൻ മോഷ്ടിക്കാൻ വന്നതായിരുന്നു, പക്ഷെ അവനെ ഞാൻ മോഷ്ടിച്ചു.
(سير أعلام النبلاء للذهبي 5/363)
No comments:
Post a Comment